റാന്നി : ഇൻഡോനേഷ്യൻ ആയോധനകലയായ പെഞ്ചാക്ക് സിലാത്ത് സൗത്ത് ഇന്ത്യൻ ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ടയെ പ്രതിനിധീകരിച്ച അക്ഷയ സന്തോഷ് വെങ്കലമെഡൽ നേടി. 47 - 51 വെയിറ്റ് കാറ്റഗറിയിലാണ് അക്ഷയയുടെ നേട്ടം. റാന്നി മോതിരവയൽ ശാസ്താംകോവിൽ സന്തോഷിന്റെയും ജ്യോതി സന്തോഷിന്റെയും മകളും ചെറുകുളഞ്ഞി ബഥനി ആശ്രമം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമാണ് അക്ഷയ സന്തോഷ്.
പെൻക്കാക്ക് സിലാറ്റിന് പുറമേ കുങ്ഫു, കിക്ക് ബോക്സിംഗ്, വുഷു, മുയാതായി എന്നിവയിലും പരിശീലനം നേടിയിട്ടുണ്ട്. പ്രശാന്ത് അമൃതം ആണ് പരിശീലകൻ. യോഗയിൽ ഇന്റർനാഷണൽ യോഗ ബുക്ക് ഓഫ് റെക്കാഡ്സും കുങ്ഫുവിൽ ബ്ലാക്ക് ബെൽറ്റും കുങ്ഫുവിലും സിലാറ്റിലും സ്റ്റേറ്റ് ലെവൽ ഗോൾഡ് മെഡലിസ്റ്റുമാണ് അക്ഷയ.