award

റാന്നി : റാന്നി മണ്ഡലത്തിൽ 10, 12 പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി 14 ന് നടത്തുന്ന എക്സലൻസ് അവാർഡ് വിതരണം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. ഉച്ചയ്ക്ക് 2ന് റാന്നി വളയനാട് ഓഡിറ്റോറിയത്തിൽ റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി സൈലം ഗ്രൂപ്പുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിലേക്ക് കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തുന്നതിനായി കേരള സിലബസ് എസ് എസ് എൽ സി പരീക്ഷയ്ക്ക് 8A+ വരേയും പ്ലസ് 2 പരീക്ഷക്ക് 4 A+ വരെയും ഉള്ളവർക്കും സി ബി എ സ് സി 10, 12 പരീക്ഷകളിൽ 4 A + വരെ ഉള്ളവർക്കും അവാർഡ് നൽകും.