citu
സി.ഐ.ടി.യു അവകാശദിനത്തോടനുബന്ധിച്ച് പത്തനംതിട്ട പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : സി.ഐ.ടി.യു അഖിലേന്ത്യ അവകാശദിനത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ പോസ്റ്റ് ഒാഫീസ് മാർച്ചും ധർണയും നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു.അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റി അംഗം പി. ജെ. അജയകുമാർ അദ്ധ്യക്ഷനായിരുന്നു.സുനിതാ കുര്യൻ, മലയാലപ്പുഴ മോഹനൻ, ബൈജു ഓമല്ലൂർ, കെ. അനിൽകുമാർ, എം. വി. സഞ്ജു, സക്കീർ അലങ്കാരത്ത്, ശ്യാമ ശിവൻ, ജി. ഗിരീഷ് കുമാർ, മിനി രവീന്ദ്രൻ, സതി വിജയൻ, എസ്. പ്രകാശ് എന്നിവർ സംസാരിച്ചു. രാജൻ വർഗീസ്, എം. ജെ. രവി, ടി. പി. രാജേന്ദ്രൻ,എ. കുഞ്ഞുമോൻ, അജിത് പ്രഭാകർ, പി. പി. തമ്പിക്കുട്ടി, ഷിജു എബ്രഹാം, വി. ജി. ശ്രീലേഖ, ഇ. കെ. ബേബി, അഡ്വ. പി.സി. ഹരി, പി. ജി. പ്രസാദ്, അശോക് കുമാർ മാർച്ചിന് നേതൃത്വം നൽകി.