inter

തിരുവല്ല : ആലപ്പുഴ എപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ രാവിലെ 9.30ന് തിരുവല്ല ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടക്കും. 46 ഒഴിവിലേക്കാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു, ഡിഗ്രി, ബി.ടെക്, ബി.എസ് സി, എം.എസ് സി കമ്പ്യൂട്ടർ സയൻസ്, എം.ബി.എ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനീയറിംഗ് കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് മെയിന്റനൻസ്. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത 18 നും 35 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടാകും. ഫോൺ : 04772230624, 8304057735, 0469 2600843.