പത്തനംതിട്ട: നഗരത്തിലെ ഇഴഞ്ഞുനീങ്ങുന്ന വികസന പദ്ധതികൾ കച്ചവടത്തിന് തടസമാകുന്നതിൽ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്ത്. പദ്ധതികൾ പൂർത്തീകരിക്കുക, അബാൻ മേൽപ്പാലത്തിന്റെ സർവീസ് റോഡുകൾ ചെറു വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും തുറന്നുനൽകുക, വ്യാപാര മേളകൾക്ക് നഗരസഭ അനുമതി നൽകാതിരിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് ജനറൽ സെക്രട്ടറിമാരായ ഷാജി മാത്യു, അലിഫ്ഖാൻ മേധാവി, ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം പരുവാനിക്കൽ, കെ.പി തമ്പി, കെ.എസ്. അനിൽകുമാർ, ലാലു മറ്റപ്പള്ളി, ഉണ്ണികൃഷ്ണൻ, അലക്‌സാണ്ടർ വിളവിനാൽ, വിജോ ജേക്കബ്, തോമസ് മോഡി, അശ്വിൻ മോഹൻ, സാബു ചരിവുകാലായിൽ, ബിജു വിശ്വൻ, ലീനാ വിനോദ്, ലിൻസി, സൂര്യ, രാജു പാലസ്, നൗഷാദ് റോളക്‌സ് , സുരേഷ് ബാബു, ഇസ്മായിൽ മൾബറി, ബെന്നി ഡാനിയേൽ, ഓമനക്കുട്ടൻ കെ.വി, ജോബി ജോസഫ്, വി.ജെ ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.