പത്തനംതിട്ട : ട്രാൻസ്ജൻഡർ ക്ഷേമവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന ട്രാൻസ്ജൻഡർ പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് പദ്ധതി, വിവാഹ ധനസഹായ പദ്ധതി, ഹോസ്റ്റൽ സൗകര്യത്തിനുള്ള ധനസഹായ പദ്ധതി, സഫലം, കരുതൽ, യത്‌നം എന്നീ പദ്ധതികൾക്ക് അപേക്ഷിക്കാം. സ്‌കോളർഷിപ്പ് പദ്ധതി, വിവാഹധനസഹായ പദ്ധതി, ഹോസ്റ്റൽ സൗകര്യത്തിനുള്ള ധനസഹായ പദ്ധതി, സഫലം എന്നിവയ്ക്കുള്ള അപേക്ഷ ഓൺലൈനായി സുനീതി പോർട്ടൽ മുഖേന ആഗസ്റ്റ് 31 വരെ ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് പത്തനംതിട്ട മണ്ണിൽ റീജൻസി ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0468 2325168.