കലഞ്ഞൂർ: ഗവ.മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹിന്ദി ക്ലബിന്റെ വാർഷികവും ഭാഷാ സംഗമവും അഡ്വ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മഞ്ജുബിനു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി, ഗ്രാമ പഞ്ചായത്തംഗം രമാ സുരേഷ്, പ്രിൻസിപ്പൽ സക്കീന എം , രാജേഷ് ,കലഞ്ഞൂർ പ്രശാന്ത് കുമാർ, ഡോ. മണക്കാല ഗോപാലകൃഷ്ണൻ , കടമ്മനിട്ട പ്രസന്നകുമാർ, സജയൻ ഓമല്ലൂർ, ലാലി എസ് , പ്രശാന്ത് കുമാർ മല്ലപ്പള്ളി, സ്മിത സി , വിൻസന്റ് ജെ ഐസക്ക്, പ്രീത സി.പി, സഫീന, പ്രദീപ് കുമാർ.ജെ , നിരഞ്ജന, രേവതി എന്നിവർ പ്രസംഗിച്ചു.