bjp
അരുൺ കിഴക്കുപുറത്തിനെ കെ സുരേന്ദ്രൻ ഷാൾ അണിയിച്ച് ബി ജെ പി യിലേക്ക് സ്വീകരിക്കുന്നു .

അടൂർ : സി.പി.എം മുൻ ഏനാത്ത് ലോക്കൽ സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ അരുൺ കിഴക്കുപുറം ബി.ജെ.പിയിൽ ചേർന്നു. അടൂരിൽ ബി ജെ പി മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന സ്വീകരണയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഷാൾ അണിയിച്ചു സ്വീകരിച്ചു. ജില്ല പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാജനറൽ സെക്രട്ടറി കെ.ബിനുമോൻ, മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ, എസ്.സി മോർച്ച ജില്ലാപ്രസിഡന്റ് രൂപേഷ് അടൂർ എന്നിവർ പങ്കെടുത്തു.