photo
നിരണം ചുണ്ടൻ

തിരുവല്ല : നെഹ്‌റു ട്രോഫി ജലോത്സവത്തിൽ മാറ്റുരയ്ക്കാൻ പത്തനംതിട്ട ജില്ലയുടെ പ്രഥമ ചുണ്ടനായ നിരണം ചുണ്ടൻ ഇന്ന് രാവിലെ 8ന് നീരണിയും. അഡ്വ.അനൂപ് ആന്റണി ഫ്ലാഗ് ഓഫ് നടത്തും. റെജി അടിവാക്കൽ, റോബി തോമസ്, ജോബി ദാനിയേൽ, അലക്സ് പനയ്ക്കാമറ്റം, അനിൽ കിണറ്റുകര, ജോബി ആലപ്പാട്ട്, റെന്നി തേവേരിൽ, ജേക്കബ് ജോർജ് എന്നിവർ നേതൃത്വം നൽകും. 2022ലെ ചിങ്ങപ്പുലരിയിൽ പമ്പയുടെ മടിത്തട്ടിലിറങ്ങിയ നിരണം ചുണ്ടന്റെ മൂന്നാം നെഹ് റു ട്രോഫി മത്സരമാണ് ആഗസ്റ്റ് 10ന് പുന്നമടയിൽ നടക്കുന്നത്. ജില്ലയ്ക്ക് ആദ്യമായി നെഹ്റു ട്രോഫി എത്തിക്കും എന്ന വാശിയോടെയാണ് നിരണം ബോട്ട് ക്ലബ്ബ് ടീമിനെ ഒരുക്കിയിരിക്കുന്നത്. രണ്ട് വർഷം കൊണ്ട് മൂന്ന് നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുക്കുന്ന ഏക വള്ളമെന്ന ബഹുമതിയും നിരണം ചുണ്ടന് സ്വന്തമാകും.