11-nedumpram-gp
മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ജമന്തി പൂ കൃഷിയുടെ തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്നകുമാരി ടീച്ചർ നിർവ്വഹിക്കുന്നു

നെടുമ്പ്രം : ഓണത്തിന് പൂക്കളമിടാൻ പൂക്കൾതേടി അലയേണ്ട. നിറയെ ജമന്തി പൂവുമായി നെടുമ്പ്രം ഗ്രാമ പഞ്ചായത്ത്. അത്തപ്പൂക്കളം ഒരുക്കാൻ മലയാളികൾ കൂടുതലായി ഉപയോഗിക്കുന്ന മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ജമന്തി പൂ കൃഷി സംസ്ഥാന സർക്കാരിന്റെ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് പഞ്ചായത്തിന്റെയും , കൃഷി ഓഫീസിന്റെയും, കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ ആരംഭിച്ചത് , 4000 ജമന്തി തൈകളാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ , മൂന്ന് , ആറ് വാർഡ് തൊഴിലുറപ്പ് അംഗങ്ങൾക്കും കൈമാറിയത് ,6, 8 ,9 ,3 എന്നീ വാർഡുകളിലാണ് കൃഷി ആരംഭിക്കുന്നത്. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ മാർ, പഞ്ചായത്ത് അംഗങ്ങൾ, എന്നിവർ യോഗത്തിൽ പങ്കെടുത്തു.