റാന്നി : കാപ്പ കേസിൽ ഉൾപ്പെട്ട ഗുണ്ടകൾക്ക് അടക്കം പാർട്ടി അംഗത്വം നൽകി സംരക്ഷിക്കുന്ന നടപടിയുമായിട്ടാണ് സി പി എം നേതൃത്വം മുന്നോട്ട് പോകുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. റാന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ചുമതല ഏറ്റെടുക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിബി താഴത്തില്ലത്ത് അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി റിങ്കു ചെറിയാൻ, ഡി സി സി ഭാരവാഹികളായ ടി കെ സാജു, സതീഷ് പണിക്കർ, എബ്രഹാം മാത്യു പനച്ചമൂട്ടിൽ, സി.കെ.ബാലൻ, രാജു മരുതിക്കൽ, ബിനു വയറൻമരുതി, സിബി അഴകത്ത്, ജെയിംസ് കാക്കാട്ടുകുഴി, ഷാജി പുറമുറ്റം, പ്രമോദ് മന്ദമരുതി, തോമസ് ഫിലിപ്പ്, ഷാജി നെല്ലിമൂട്ടിൽ, കെ.ഇ.തോമസ് എന്നിവർ പ്രസംഗിച്ചു.