അടൂർ : കൊവിഡ് കാലത്ത് നിറുത്തിയ മണക്കാല, അന്തിച്ചിറ, മാഞ്ഞാലി, കടമ്പനാട് റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസ് സർവീസ് തുടങ്ങണമെന്ന ആവശ്യം ശക്തം. ഗവ. പോളിടെക്നിക്ക്, ഏറത്ത് പി.എച്ച്. സി, തുവയൂർ വടക്ക് ഗവ. എൽ.പി സ്കൂൾ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്ക് വരുന്നവർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു ഈ സർവീസ്. ഒട്ടേറെ തവണ കെ.എസ്.ആർ.ടി.സി.ക്ക് നിവേദനം നൽകിയതിന്റെ ഫലമായി ആരംഭിച്ച സർവീസാണിത്. അടിയന്തരമായി സർവീസ് പുനരാരംഭിച്ച് യാത്രാ ക്ലേശത്തിന് പരിഹാരം കാണണമെന്ന് തുവയൂർ വടക്ക് പൗരസമിതി പ്രസിഡന്റ് അനിൽ മണക്കാല ആവശ്യപ്പെട്ടു. ഗതാഗത മന്ത്രി ഗണേഷ് കുമാറിനും നിവേദനം നൽകിയിട്ടുണ്ട്.