കൊടുമൺ: ശബരിമല വിമാനത്താവളത്തിനു വേണ്ടിയുള്ള സാമൂഹിക ആഘാത പഠനത്തിൽ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കൊടുമൺ പ്ലാന്റേഷൻ മേഖലയെ കൂടി ഉൾക്കൊള്ളിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിശദീകരണ സമ്മേളനങ്ങൾ നടത്തുവാൻ കൊടുമൺ വിമാനത്താവള ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു. ആദ്യ സമ്മേളനത്തിന്റെ ഉദ്ഘാടനം 12ന് വൈകിട്ട് നാലിന് കൊടുമൺ ജംഗ്ഷനിൽ നടത്തും. സംഘാടക സമിതി യോഗത്തിൽ കൊടുമൺ വിമാനത്താവള ആക്ഷൻ കമ്മിറ്റി കൺവീനർ ഡോ. വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞന്നാമ്മകുഞ്ഞ്, പഞ്ചായത്ത് അംഗങ്ങളായ എ. വിജയൻ നായർ, അജികുമാർ രണ്ടാംകുറ്റി, എ.ജി. ശ്രീകുമാർ , എൻ.എസ്.എസ് അടൂർ യൂണിയൻ ചെയർമാൻ പ്രൊഫ.കെ ബി ജഗദീഷ്, ഫാ.തോമസ് മുട്ടുവേലി കോറെപ്പിസ്കോപ്പ, ഫാ. ജോസഫ് സാമുവൽ തറയിൽ, വ്യാപാരി വ്യവസായി ഏകോപന പ്രസിഡന്റ് ജി. അനിൽകുമാർ, ആക്ഷൻ കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത് ഭാനുദേവക്കുറുപ്പ്, ആർ. പത്മകുമാർ, ടി.തുളസീധരൻ, വി.കെ. സ്റ്റാൻലി, രാജൻ സുലൈമാൻ, ജോൺസൺ കുളത്തും കരോട്ട്,തുടങ്ങിയവർ പ്രസംഗിച്ചു. 101 അംഗ സംഘാടകസമിതിയും രൂപീകരിച്ചു.