കോന്നി : കോന്നിയിലെ സർക്കാർ സ്‌കൂളിൽ നിന്നും കാണാതായ വിദ്യാർത്ഥിനികളെ അടൂരിൽ നിന്നും കണ്ടെത്തി. വനിതാ ശിശു ക്ഷേമ വകുപ്പിന്റെ പുനരധിവാസ കേന്ദ്രത്തിൽ താമസിക്കുന്ന വിദ്യാർത്ഥിനികളെ ആണ് കാണാതായത്. സ്‌കൂളിൽ നിന്നും മൂന്നരയോടെ ഇവർ ക്ലാസ് കഴിഞ്ഞ് പുറത്തേക്ക് പോയിരുന്നു. എന്നാൽ സ്‌കൂൾ ബസിൽ കയറി പോകേണ്ടിയിരുന്ന കുട്ടികൾ പുനരധിവാസ കേന്ദ്രത്തിൽ തിരികെ എത്തിയില്ല. തുടർന്ന് കോന്നി പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ അടൂരിൽ നിന്ന് കണ്ടെത്തിയത്.