അടൂർ : എസ്.എൻ.ഡി.പി.യോഗം അടൂർ യൂണിയൻ 4838 -ാം ആശാൻ നഗർ ശാഖയുടെ 12-ാമത് വാർഷികാഘോഷവും പൊതുസമ്മേളനവും ജില്ലാ പൊലീസ് മേധാവി വി.അജിത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചികിത്സാസഹായ വിതരണം അഡ്വ. മണ്ണടി മോഹനനും, എസ്.എസ്എൽ.സി , പ്ലസ് ടു അവാർഡ് വിതരണം എബിൻ അമ്പാടിയും നിർവഹിച്ചു. എ.പി. സന്തോഷ്, റോസമ്മാ സെബാസ്റ്റ്യൻ, എം. ജി. രമണൻ, അഡ്വ.രതീഷ് ശശി, ശശിധരൻ കീർത്തി, സുകുമാരൻ തെക്കേടത്ത്, ജയൻ, സജി, മുരളീധരൻ, വിജയരാജൻ, ജയൻ, ഷാജി, എം.എൻ. ദേവരാജൻ, ശ്രീജാ ശിവദാസൻ, ഷീനു ശശി, രത്നമ്മ ശശി തുടങ്ങിയവർ സംസാരിച്ചു.