farm-fish

പത്തനംതിട്ട: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ദേശീയ മത്സ്യകർഷക ദിനാഘോഷം പ്രസിഡന്റ് ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ അനീഷ അദ്ധ്യക്ഷത വഹിച്ചു. മത്സ്യകർഷകരായ സന്തോഷ് (ചെന്നീർക്കര), ബോസ് എൻ. ആർ (ഇലന്തൂർ), കുര്യൻ വർഗ്ഗീസ് (കോഴഞ്ചേരി), വിക്രമൻ (പത്തനംതിട്ട മുൻസിപ്പാലിറ്റി), മാത്യു വർഗ്ഗീസ് (മല്ലപ്പുഴശ്ശേരി) എന്നിവരെ ആദരിച്ചു. അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എസ്.ഷാനവാസ്, മത്സ്യകർഷകർ, ഫിഷറീസ് ഉദ്യോഗസ്ഥർ, പ്രമോട്ടർമാർ എന്നിവർ പങ്കെടുത്തു. മത്സ്യവിത്ത് ഉത്പാദനം സാക്ഷാത്കരിച്ച ശാസ്ത്രജ്ഞരായ ഡോ. ഹീരാലാൽ ചൗധരി, ഡോ.കെ.എച്ച്.അലിക്കുഞ്ഞി എന്നിവരുടെ അനുസ്മരണയ്ക്കായാണ് മത്സ്യകർഷക ദിനം ആചരിക്കുന്നത്.