റാന്നി : അത്തിക്കയം - കടുമീൻചിറ റോഡിലെ കരണംകുത്തി തോടിന് കുറുകെയുള്ള പാലത്തിന്റെ പുനർനിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ.കമലാസനൻ ആവശ്യപ്പെട്ടു. രണ്ടുവർഷം മുമ്പ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പാലത്തിനും റോഡിനുമായി 3 കോടി 20 ലക്ഷം രൂപ അനുവദിച്ചെങ്കിലും പാലം പൊളിച്ചു പണിയുന്ന ജോലികൾ സമയബന്ധിതമായി നടത്താനായില്ല. പാലത്തിന്റെ ഒരു വശത്തെ കൽക്കെട്ട് പൊളിഞ്ഞു തോട്ടിലേക്ക് വീണ നിലയിലാണിപ്പോൾ. അത്തിക്കയം ടൗണുമായി ബന്ധപ്പെടുന്ന കിഴക്കേഭാഗം, തെക്കേത്തൊട്ടി, ആലുനിൽക്കുംതടം, കടുമീൻചിറ പ്രദേശവാസികളാണ് ഇപ്പോൾ ദുരിതം അനുഭവിക്കുന്നത്.