മല്ലപ്പള്ളി: കർക്കടക മാസത്തിൽ കോട്ടയം ജില്ലയിലെ രാമപുരം നാലമ്പല ദർശനത്തിനായി കെ.എസ്.ആർ.ടി.സി
മല്ലപ്പള്ളി ഡിപ്പോയിൽ നിന്നും പ്രത്യേക സർവീസുകൾ ക്രമീകരിച്ചു. കെ.എസ്.ആർ.ടി.സിയുടെ അതിനൂതന സംരഭമായ ബഡ്ജറ്റ് ടൂറിസത്തോടനുബന്ധിച്ച് കോട്ടാങ്ങൽ ദേവിക്ഷേത്രത്തിൽ നിന്നും 28ന് പുലർച്ചെ 6ന് നാലമ്പലദർശനം ആരംഭിക്കുന്നു. കർക്കടക മാസത്തിന്റെ പുണ്യനാളുകളിൽ മദ്ധ്യകേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളായ കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തിലെ രാമപുരം, കൂടപ്പുലം, അമനകര , മേതിരി എന്നീ സ്ഥലങ്ങളിൽ നാലമ്പല ദർശനങ്ങളിൽ ഏറ്റവും പ്രസിദ്ധിയാർജിച്ച രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ശ്രീഭരതസ്വാമി ക്ഷേത്രം, മേതിരി ശ്രീ ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിടങ്ങളിലാണ് ദർശനം. ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘനൻ എന്നീ പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ് നടത്തുക. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് തിരിച്ച് അവിടെ തന്നെയാണ് തീർത്ഥാടനയാത്ര അവസാനിപ്പിക്കുക. ഒരേ പഞ്ചായത്തിൽ നാലു ക്ഷേത്രവും ഉൾക്കൊള്ളുന്ന കേരളത്തിലെ ഏക നാലമ്പലമാണ് കോട്ടയം എസ്ജില്ലയിലേത്. കോട്ടാങ്ങൽ ദേവീക്ഷേത്രാങ്കണത്തിൽ നിന്നും ആരംഭിച്ച് കോട്ടാങ്ങലിൽ എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ദർശനയാത്രാ നിരക്ക് ആളൊന്നിന് 400 രൂപയാണ്. ഫോൺ: 9497519210, 7012610090,944781862.