റാന്നി: കാടുമൂടിയ അത്തിക്കയം വില്ലേജ് ഓഫീസ് പരിസരം അപകടക്കെണിയാവുന്നു. മഴയിൽ പാറക്കെട്ടുകൾക്ക് മുകളിലൂടെ സാഹസികമായി വേണം വില്ലേജ് ഓഫീസിലെത്താൻ. ഇവിടേക്കുള്ള കുത്തനെയുള്ള കയറ്റം കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും മഴയിൽ യാത്ര ബുദ്ധിമുട്ടാണ്. പ്രധാന റോഡിൽ വാഹനങ്ങൾ നിറുത്തി പാറക്കെട്ടുകളുടെ മുകളിലൂടെ നടന്നുവേണം ഇവിടെയെത്താൻ. ഇതുസംബന്ധിച്ച് കേരളകൗമുദി നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് നാറാണംമൂഴി ഡി.വൈ.എഫ് ഐ പ്രവർത്തകർ ഇവിടെ കൈവരി സ്ഥാപിച്ചു.
കനത്ത മഴയിൽ ഒലിച്ചെത്തുന്ന കല്ലും മണ്ണും ഇവിടെ നിറയും. വഴുക്കലുമുണ്ട്. നിരവധി പേരാണ് ഇവിടെ ഒാഫീസിലെത്തുന്നത്. റോഡിൽ നിന്നാൽ വില്ലേജി ഓഫീസ് കാണാൻ കഴിയാത്ത സ്ഥിതിയിലാണ് സമീപത്ത് കടുവളർന്നു നിൽക്കുന്നത്. ഇഴജന്തുക്കളെ ഉൾപ്പടെ ഭയന്ന് വേണം ജനങ്ങൾ പ്രധാന സർക്കാർ ഓഫീസിൽ എത്തിച്ചേരാൻ.