waste-

കോന്നി : ഏലിയറക്കൽ ജംഗ്ഷന് സമീപം ഏലായിൽ കെട്ടിക്കിടക്കുന്ന വെള്ളവും മാലിന്യവും നീക്കം ചെയ്യാത്തത് പകർച്ചവ്യാധി ഭീഷണി​ക്ക് കാരണമാകുന്നു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് അരികിലാണ് കൃഷി ചെയ്യാതെ കിടക്കുന്ന ഏലായിൽ മാലിന്യ നിക്ഷേപം വർദ്ധിക്കുന്നത്. മുൻപ് നെൽകൃഷി ചെയ്തിരുന്ന ഈ സ്ഥലത്ത് ഇപ്പോൾ എണ്ണപ്പന കൃഷി ചെയ്യുന്നുണ്ട്. സംസ്ഥാനപാതയിൽ നിന്ന് കാളാഞ്ചിറയിലേക്കുള്ള പഞ്ചായത്ത് റോഡ് തുടങ്ങുന്നയി​ടത്താണ് വെള്ളവും മാലിന്യവും കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുന്നത്. ഇതിനു സമീപത്ത് രണ്ട് വയോജനകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ താമസിക്കുന്ന വയോജനങ്ങൾക്കും ഇത് ഭീഷണിയാണ്. അധി​കൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.