പെരുനാട് : ഇന്നലെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും കാവനാൽ മണിയാർ റോഡിൽ മരം കടപുഴകി വീണു വൈദ്യുത ലൈനും തൂണും നിലംപതിച്ചു. വൈകിട്ട് നാലോടെയാണ് റബർ മരം ഒടിഞ്ഞു ലൈനിലേക്ക് വീണത്. മരവും വൈദ്യുത ലൈനും തൂണും റോഡിലേക്ക് കിടന്നതിനാൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വടശ്ശേരിക്കര സെക്ഷൻ ഓഫീസിൽ നിന്ന് വൈദ്യുതി വിതരണം നിറുത്തലാക്കി. മേഖലയിൽ ഇന്നലെ ഉച്ച മുതൽ ശക്തമായ മഴയാണ്.