പൂഴിക്കാട് : പൂഴിക്കാട് പീപ്പിൾസ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ നടന്ന വായന പക്ഷാചരണം സമാപിച്ചു. കഴിഞ്ഞ ജൂൺ 19 ന് ആരംഭിച്ച് ഐ.വി.ദാസ് അനുസ്മരണത്തോടെ അവസാനിച്ച വായന പക്ഷാചരണ സമാപനം പി.കെ.ചന്ദ്രശേഖരൻപിള്ള ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഡോ.പി.ജെ.പ്രദീപ് കുമാർ അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി റ്റി.ശിവൻകുട്ടി , അടൂർ താലൂക്ക് കൗൺസിൽ അംഗം എൻ.പ്രദീപ്കുമാർ , ഭരണസമിതി അംഗം എം.കെ.മുരളീധരൻ, പാപ്പൻ മത്തായി, ലൈബ്രേറിയൻ ടി.വി.വിമല എന്നിവർ പ്രസംഗിച്ചു.