പത്തനംതിട്ട : യോഗാ അസോസിയേഷൻ ഓഫ് പത്തനംതിട്ടയും ജില്ലാ സ്‌പോർട്‌സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌പോർട്‌സ് യോഗാ ജില്ലാ ചാമ്പ്യൻഷിപ്പ് 21ന് രാവിലെ 9ന് പത്തനംതിട്ട കോ ഓപ്പറേറ്റീവ് കോളേജിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യോഗാസന, ആർട്ടിസ്റ്റിക് യോഗാ, ആർട്ടിസ്റ്റിക് പെയർയോഗാ, റിഥമിയോഗാ, യോഗാ ഫ്രീ ഫ്‌ളോ ഡാൻസ് എന്നീ ഇനങ്ങളിലാണ് മത്സരം. 8 മുതൽ 35 വരെയും, 35ന് മുകളിലും പ്രായം കണക്കാക്കി വിവിധ കാറ്റഗറികളിലാണ് മത്സരം. കോഴിക്കോട്ട് ആഗസ്റ്റ് 18,19,20 തീയതികളിൽ സംസ്ഥാന മൽസരവും, ഹിമാചൽ പ്രദേശിൽ ഒക്ടോബറിൽ ദേശീയ മത്സരവും നടക്കും. സംസ്ഥാന റിസോഴ്‌സ് സെന്റർ നടത്തുന്ന ഡിപ്ളോമ ഇൻ യോഗാ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് അപേക്ഷാ തീയതി 20 വരെ ദീർഘിപ്പിട്ടുെണ്ടന്നും ഭാരവാഹികൾ പറഞ്ഞു. മന്ത്രി വീണാജോർജ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. യോഗാ അസോസിയേഷൻ പ്രസിഡന്റ് പി.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൻ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, ജില്ലാപ്രസിഡന്റ് പി.ബാലചന്ദ്രൻ, സെക്രട്ടറി പി.കെ.അശോകൻ , ട്രഷറർ കെ.എസ്.മണിലാൽ എന്നിവർ പെങ്കടുത്തു.