photo
ഇരവിപേരൂർ പഞ്ചായത്ത് ഹരിതകേരളം മിഷൻ മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ നിർവ്വഹിക്കുന്നു

തിരുവല്ല : ഇരവിപേരൂർ പഞ്ചായത്തിൽ ഹരിതകേരളം മിഷൻ മുഖേന നടപ്പാക്കുന്ന "സീറോ കാർബൺ കേരള ജനങ്ങളിലൂടെ" എന്ന പദ്ധതിയുടെ രണ്ടാംഘട്ടം തുടങ്ങി. ഇരവിപേരൂർ പഞ്ചായത്തിലെ 27 അങ്കണവാടികൾക്ക് ഊർജ്ജ സംരക്ഷണ ഉപകരണങ്ങളായ ഇഡലി കുക്കർ, മിൽക്ക് ബോയിലർ, റൈസ് കുക്കർ, ഉരുളി, റൈസ് പോട്ട്, പ്രഷർകുക്കർ, എന്നിവയുടെ വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ ഉദ്ഘാടനം ചെയ്തു. ജിജി മാത്യു, എൻ.എസ് രാജീവ്, കെ.കെ വിജയമ്മ, അമ്മിണി ചാക്കോ, ത്രേസ്യാമ്മ കുരുവിള, ലക്ഷ്മി മോഹൻ, ഹരിത കേരളം ആർ.പി മാർ, അങ്കണവാടി ജീവനക്കാർ എന്നിവർ പങ്കെടുത്തു.