umman

കോന്നി : ഉമ്മൻ ചാണ്ടിയുടെ ഒന്നാംചരമവാർഷികദിനമായ 18ന് കോൺഗ്രസ് കാരുണ്യ ദിനമായി ആചരിക്കും. അനുസ്മരണ ദിനത്തിൽ 18 വാർഡുകളിലും ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തും. കോന്നി ഗാന്ധിഭവനിൽ മെഡിക്കൽ ക്യാമ്പും അനുസ്മരണവും 20 ന് വൈകിട്ട് 4 ന് കോന്നി ടൗണിൽ പ്രാർത്ഥനാ സംഗമവും നടത്തും. മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.സന്തോഷ്കുമാർ, ദീനാമ്മ റോയി, ആർ.ദേവകുമാർ, മോഹനൻ മുല്ലപ്പറമ്പിൽ, ഐവാൻ വകയാർ, ശ്യാം എസ്.കോന്നി, അനിസാബു, ഷിജു അറപ്പുരയിൽ, തോമസ് കാലായിൽ എന്നിവർ പ്രസംഗിച്ചു.