programme
തിരുവല്ല മാർത്തോമ്മ കോളേജ് സംഘടിപ്പിച്ച ഓറിയന്റേഷൻ പ്രോഗ്രാം

തിരുവല്ല: നാലുവർഷ ബിരുദപ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി തിരുവല്ല മാർത്തോമ്മ കോളേജ് സംഘടിപ്പിക്കുന്ന ആറ് ദിവസത്തെ ഓറിയന്റേഷൻ പ്രോഗ്രാം "ദീക്ഷാരംഭ് " എം.ജി സർവകലാശാല പരീക്ഷ കൺട്രോളർ ഡോ.സി.എം ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ടി.കെ മാത്യു വർക്കി അദ്ധ്യക്ഷനായി. ട്രഷറർ തോമസ് കോശി, പ്രൊഫ.മനേഷ് ജേക്കബ്, കൺവീനർ ഡോ.സൂസൻ തോമസ്, ഡോ.ലത പി.ചെറിയാൻ എന്നിവർ സംസാരിച്ചു.