nedumram

നെടുമ്പ്രം : ബി ആർ സി ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്കായി ആരംഭിക്കുന്ന സ്വയംതൊഴിൽ യൂണിറ്റിലേക്ക് തയ്യൽ മെഷീൻ ,സോപ്പ് ഉണ്ടാക്കുന്ന അച്ച് ,എന്നിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി കൈമാറി.
പരിശീലനത്തിനും വിവിധ തെറാപ്പികൾക്കുമായി കുട്ടികളുമായി എത്തുന്ന അമ്മമാർക്ക് തിരികെ പോകുന്നത് വരെയുള്ള സമയം തയ്യൽ ജോലിയിൽ ഏർപ്പെടാനും അതിലൂടെ സ്വയംവരുമാനം കണ്ടെത്താനും സാധിക്കും.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രീതിമോൾ ,വൈശാഖ്.പി ,ജിജോ ചെറിയാൻ , ശാന്തകുമാരി എന്നിവർ പങ്കെടുത്തു.