പൂഴിക്കാട്. പൂഴിക്കാട് ഗവ.യു.പി സ്‌കൂളിലെ കുട്ടികൾ ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി പന്തളം നഗരസഭ 24-ാം ഡിവിഷനിലെ 100
വീടുകളിൽ വിവരശേഖരണം നടത്തി. പ്രഥമാദ്ധ്യാപകൻ സി.സുദർശനൻ പിള്ള, അദ്ധ്യാപകരായ സുദീന.ആർ, ആനിയമ്മ ജേക്കബ്, അമ്പിളി.എസ്, പിങ്കി ,കുട്ടികളായ അഭിനയ ബി.ആർ ,ഗൗരി നന്ദന, അബൂബക്കർ ,ആരാദ്ധ്യ ആർ, ദേവിക പ്രസാദ് എന്നിവർ നേതൃത്വം നൽകി.