പ്രക്കാനം: ഗവ: എൽ.പി സ്‌കൂളിന്റെ പ്രധാന കവാടത്തിന് മുമ്പിലും എം.ജി യു.പി.സ്‌കൂളിലെ കുട്ടികൾ കടന്നുവരുന്ന സ്ഥലത്തും വീടുകൾക്ക് ഭീഷണിയായി നിന്നിരുന്ന പൂവണ്ണ് മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റി. പഞ്ചായത്തംഗം കെ.കെ.ശശി പൊതുമരാമത്ത് അധികൃതർക്ക് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും സാങ്കേതികത്വം പറഞ്ഞ് പരിഹാര നടപടികൾ വൈകിപ്പിക്കുകയായിരുന്നു. ജില്ലാ കളക്ടർക്ക് വീണ്ടും നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾക്ക് തുടക്കമായത്. പ്രക്കാനം കൈതവന ജംഗ്ഷനിലെ പൂവണ്ണ് മരത്തിന്റെ ശിഖരങ്ങളും വല്യവെട്ടത്ത് പൂമരവും അവകടാവസ്ഥയിലായതു ചൂണ്ടിക്കാട്ടി ശിഖിരങ്ങൾ വെട്ടിമാറ്റാൻ കെ.കെ ശശി നിവേദനം നൽകിയിട്ടുണ്ട്. ചെറിയത്ത് പടി, കൊമ്പഴ പടി റോഡിൽ വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിലായത് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.