പന്തളം :എസ്.എൻ.ഡി.പി. യോഗം മുട്ടം തുമ്പമൺ 229 -ാം നമ്പർ ശാഖാ യോഗത്തിലെ ശ്രീനാരായണ ഗുരു ദേവക്ഷേത്രത്തിലെ പന്ത്രണ്ടാമത് പുന:പ്രതിഷ്ഠാ വാർഷികവും നവീകരണകലശവും ശതകലശാഭിഷേകവും തുടങ്ങി. 15 ന് സമാപിക്കും. തന്ത്രി അഡ്വ. രതീഷ് ശശിയുടെ മുഖ്യകാർമ്മികത്വത്തിലും ശാന്തി ദിവാകരന്റെ സഹകാർമ്മികത്വത്തിലുമാണ് ചടങ്ങുകൾ. ഇന്ന് രാവിലെ 5. 30ന് ശാന്തിഹോമം, 5.45ന് ഗണപതിഹോമം, 6 .15ന് അഭിഷേകം. എട്ടിന് ഗുരുപൂജ. 8 .30 ന് ഗുരുദേവ പാരായണം, ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് 5. 30ന് പ്രാസാദ ശുദ്ധി, 7 .15 ന് തൃക്കൊടിയേറ്റ് . നാളെ രാവിലെ 7. 30ന് ബിംബ ശുദ്ധി കലശപൂജകൾ, 9 ന് ഗുരുപൂജ ഗുരുപുഷ്പാഞ്ജലി. 11 ന് അരുവിപ്പുറം ക്ഷേതം സെക്രട്ടറി സാന്ദ്രാനന്ദ സ്വാമിയുടെ ഗുരുദേവ പ്രഭാഷണം. ഒന്നിന് പ്രസാദമൂട്ട്. വൈകിട്ട് 6. 30ന് ശതകലശത്തിന്റെ പരികലശപൂജ ,6. 45 ന് സംഗീതാർച്ചന.15ന് രാവിലെ 5. 45 ന് അഷ്ടദ്രവ്യ ഗണപതി ഹോമം ,ആറിന് അഭിഷേകം .ഏഴിന് പരികലശാഭിഷേകം, 9 .15ന് കലശാങ്കര പ്രദക്ഷണം, തുടർന്ന് അഷ്ടബന്ധം ചാർത്തി കുംഭേശകലശാഭിഷേകം, മഹാഗുരുപൂജ .11 . 30 ന് പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യും.ശാഖാ യോഗം പ്രസിഡന്റ് എം.ഡി.ജയപ്രസാദ് അദ്ധ്യക്ഷത വഹിക്കും.പ്രതിഷ്ഠാ വാർഷിക സന്ദേശം യൂണിയൻ സെകട്ടറി ഡോ. എ.വി ആനന്ദരാജും മുഖ്യ പ്രഭാഷണം യൂണിയൻ വൈസ് പ്രസിഡന്റ് ടി .കെ .വാസവനും നിർവഹിക്കും.ശാഖാ യോഗം സെക്രട്ടറി അഖിൽ വി.ദേവൻ, യൂണിയൻ കൗൺസിലർമാരായ സുരേഷ് മുടിയൂർക്കോണം, എസ്.ആദർശ്, രേഖ അനിൽ ,യൂണിയൻ വനിതാസംഘം സെക്രട്ടറി സുമാവിമൽ, യൂണിയൻ യൂത്ത് മൂവ്മെന്റ് കൺവീനർ നിധി ൻ രാജ്, ഭൂവനേശ്വരം ശാഖാ സെക്രട്ടറി ടി.എൻ.രാമചന്ദ്രൻ ,വിജയപുരം ശാഖാ സെക്രട്ടറി ടി.കെ. വിലാസിനി. മുട്ടം ശാഖായോഗം വനിതാസംഘം സെക്രട്ടറി അനിതകുമാരി കെ.എസ്, ശാഖാ യോഗം വൈസ് പ്രസിഡന്റ് നിർമ്മൽ പവിത്രൻ എന്നിവർ പ്രസംഗിക്കും.1 ന് മഹാപ്രസാദമൂട്ട്, 7 ന് ഗാനമേള എന്നിവ നടക്കുമെന്ന് ശാഖാ യോഗം പ്രസിഡന്റ് ' എം. ഡി.ജയപ്രസാദ്, വൈസ് പ്രസിഡന്റ് നിർമ്മൽ പവിത്രൻ, സെക്രട്ടറി അഖിൽ വി.ദേവൻ എന്നിവർ അറിയിച്ചു.