prethishta
ശിവലിംഗ പ്രതിഷ്ഠ നടത്തി.

പന്തളം: പന്തളം കൊട്ടാരം വക കൈപ്പുഴ ശിവക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുശേഷം ശിവലിംഗ പ്രതിഷ്ഠ നടത്തി. തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിയുടെ കാർമ്മികത്വത്തിലാണ് കേരളത്തിൽ അത്യപൂർവമായ സാളഗ്രാമത്തിലുള്ള ശിവലിംഗപ്രതിഷ്ഠ നടത്തിയത്. മേൽശാന്തി ചെങ്കിലാത്തുമഠം കേശവൻപോറ്റി സഹകാർമ്മികത്വം വഹിച്ചു. കൊട്ടാരം നിർവാഹക സംഘം ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജൂലായ് ഏഴിനാണ് ആചാര്യ വരണത്തോടെ പ്രതിഷ്ഠാ ചടങ്ങുകളാരംഭിച്ചത്. അഞ്ചുദിവസം പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള വിശേഷാൽ പൂജകൾ നടന്നു. വെള്ളിയാഴ്ച രാവിലെ ഗണപതിഹോമത്തിനുശേഷം അധിവാസത്തിങ്കൽ ഉഷ:പൂജയോടെ പ്രതിഷ്ഠാ ചടങ്ങുകളാരംഭിച്ചു. ജീവ കലശം അകത്തേക്കെഴുന്നള്ളിച്ചശേഷം ശിവലിംഗപ്രതിഷ്ഠയും പീഠപ്രതിഷ്ഠയും, കുംഭേശ കലശാഭിഷേകവും തുടർന്ന് സമൂഹ സദ്യയും നടന്നു. കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് എൻ.ശങ്കർ, സെക്രട്ടറി സുരേഷ് വർമ്മ, ട്രഷറർ ദീപാ വർമ്മ ഭരണസമിതി അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.