പത്തനംതിട്ട : അതിരൂക്ഷമായി തുടരുന്ന വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി മാർച്ചും ധർണയും നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.സി.ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. രാവിലെ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
സംസ്ഥാന കമ്മിറ്റി അംഗം തോമസ് കുട്ടി പെരുംതുരുത്തി, താലൂക്ക് കമ്മിറ്റി ഭാരവാഹികളായ മാത്യു സൈമൺ, ബ്രില്ലിയന്റ് മാത്യു, ഒ.കെ.ശശി, കെ.കെ.ഷാജി, സാബു കുളമൺകുഴി, പി.സി ജോൺസൺ, സുരേഷ് മണക്കാല, രാമകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.