youth

പത്തനംതിട്ട : ഗുണ്ടാസംഘങ്ങളെയും ലഹരി മാഫിയകളെയും സംരക്ഷിക്കുന്ന ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി നേതൃത്വത്തിൽ പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി. ഡി.സി.സി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ച് മന്ത്രിയുടെ ഓഫീസിന് സമീപം ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരുമായി ഏറെ നേരം ഉന്തും തള്ളും നടന്നു. നേരിയ സംഘർഷത്തിനിടയിൽ ജില്ലാ പ്രസിഡന്റി​നും ചില പ്രവർത്തകർക്കും പരിക്കുപറ്റി. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു മാർച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബു വീരപ്പള്ളി ,

വൈസ് പ്രസിഡന്റ് ടി.ജി.നിധിൻ, രഞ്ചു , കാഞ്ചന, ബിബിൻ ബേബി ,ശ്രീജിത്ത് ആറന്മുള തുടങ്ങിയവർ നേതൃത്വം നൽകി.