പത്തനംതിട്ട : കൊടുമൺ വിമാനത്താവളം കൊടുമൺ പ്ലാന്റേഷൻ ഭൂമിയിൽ ആരംഭിക്കണമെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്സ് ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മാത്തൂർ സുരേഷ് ഉദ്ഘാടനംചെയ്തു. അജികുമാർ മലയാലപ്പുഴ, അനിൽ കൂടൽ, അഡ്വ.രഞ്ജിനി എസ്. നായർ, കോന്നി സജികുമാ‌ർ, ശ്രീവിദ്യ സുഭാഷ്, സുമ രവി, മണിലാൽ വല്യത്ത്, സുജിത്ത് ശ്രീധ‌ർമ്മ, സുമതിയമ്മ, തോമസ് ജോർജ് എന്നിവർ സംസാരിച്ചു.