ranni

പത്തനംതിട്ട: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിന്ന് റാന്നി എസ്.സി സ്‌കൂളിലേക്ക് നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ തോമസ്, റൂബി കോശി, അനിത അനിൽകുമാർ, മൈനർ ഇറിഗേഷൻ എക്സി. എൻജിനീയർ ഡോ. പി. എസ്. കോശി, സ്‌കൂൾ മാനേജർ റവ. ജോൺസൺ വർഗീസ്, തുടങ്ങിയവർ പങ്കെടുത്തു. മൈനർ ഇറിഗേഷൻ വകുപ്പ് 24.88 ലക്ഷം രൂപ ചെലവഴിച്ച് സ്‌കൂളിലേക്കുള്ള റോഡും പ്രവേശന കവാടവും അപകടരഹിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാലം നിർമിച്ചത്.