പന്തളം : എം സി റോഡിൽ കുരമ്പാലയിൽ വാഹനാപകടത്തിൽ 5 പേർക്ക് പരിക്ക്.

ഇന്നലെ രാത്രി 7.30 യോടെ കുരമ്പാല പത്തിയിൽ പടിയിലായിരുന്നു അപകടം .

അടൂർ ഭാഗത്ത് നിന്ന് വന്ന ലോറിയുടെ പിന്നിൽ കെ എസ് ആർ ടി സി ബസും ബസിന് പിന്നിൽ ട്രാവലറും ഇടിക്കുകയായിരുന്നു

ട്രാവലർ ഡ്രൈവർ തിരുവനന്തപുരം സ്വദേശി ദിലീപ് (40), ട്രാവലർ യാത്രക്കാരായ തിരുവനന്തപുരം സ്വദേശികളായ പ്രസാദ് (39 ),സുനിത (39) ,വിഷ്ണു (35), സഹോദരൻ ആനന്ദൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല. .തിരുവനന്തപുരത്ത് നിന്നും മൂകാംബികയ്ക്ക് പോവുകയായിരുന്നു ട്രാവലർ