ആറന്മുള : ആറാട്ടുപുഴ ദേവീക്ഷേത്രത്തിന് സമീപം കാർ ക്ഷേത്ര മതിലിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ മരിച്ചു. ഇലന്തൂർ ചൂരക്കൽ തറയ്ക്കൽ വീട്ടിൽ ജോസ് ചാക്കോയുടെ മകൻ സജു ജോസ് (27) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെ ചെങ്ങന്നൂർ ഭാഗത്തുനിന്ന് കോഴഞ്ചേരി ഭാഗത്തേക്ക് കൂട്ടുകാരോടൊപ്പം കാറിൽ വരവേ റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പൊലീസ് കേസെടുത്തു.