ksta

ചെങ്ങന്നൂർ : കെ.എസ്.ടി.എ ചെങ്ങന്നൂർ സബ്ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പരിഷ്‌കരിക്കുക, തുടർച്ചയായ ആറ് പ്രവർത്തി ദിനങ്ങൾ ഒഴിവാക്കുക, വിദ്യാർത്ഥികളുടെ പഠനാനുബന്ധ പ്രവർത്തനങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ധർണ കെ.എസ്.ടി.എആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ.എം ജോസഫ് മാത്യു ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് ജഫീഷ് ജെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ജോൺ ജേക്കബ്. ഇ , ജില്ലാ കമ്മിറ്റിയംഗങ്ങളായ എസ്.വിജയകുമാർ, കെ.എൻ ഉമാറാണി,കെ. ബൈജു,വിശ്വനാഥൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.