കോന്നി: കോന്നി മെഡിക്കൽ കോളേജിൽ അടുത്ത വർഷത്തോടെ പി.ജി ക്ലാസുകൾ ആരംഭിക്കനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. കോന്നി ഐരവൺ പി.എസ്.വി.പി എം ഹയർസെക്കൻഡറി സ്‌കൂളിലെ പുതിയ ബ്ലോക്കിന്റെയും നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെയും, അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പാചകപ്പുരയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അഡ്വ.കെ.യു. ജനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷതവഹിച്ചു. ആർ.അജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി. രേഷ്മ മറിയം റോയി, റോബിൻ പീറ്റർ, അശോക കുമാർ.വി.കെ, വി.ശ്രീകുമാർ, ജി.ശ്രീകുമാർ, രഘുനാഥ് ഇടത്തിട്ട, എസ്.അനിൽകുമാർ, ഗോപകുമാർ മല്ലേലിൽ, ബിന്ദു കൃഷ്ണൻ ശ്രീകുമാർ.വി എന്നിവർ സംസാരിച്ചു.