1
പുറമറ്റത്ത് നടന്ന ഐഎൻടിയുസി മണ്ഡലം സമ്മേളനം സംസ്ഥാന സമിതിയംഗം എ.ഡി. ജോൺ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: ഐ.എൻ.ടി.യു.സി പുറമറ്റം മണ്ഡലം കമ്മിറ്റി സംസ്ഥാന സമിതി അംഗം എ. ഡി ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വിനീത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റായി പി.എസ് മീരാൻ സാഹിബിനെ തിരഞ്ഞെടുത്തു. തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി മായ അജികുമാറിനെ തിരഞ്ഞെടുത്തു. തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഞ്ജാനാമണി മോഹനൻ,സജി തോട്ടത്തിൽ കാലായിൽ,അജി. ടി, റീബാ സാഹിബ് എന്നിവർ പ്രസംഗിച്ചു.