college-

റാന്നി :റാന്നി സെന്റ് തോമസ് കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളും ഗ്ളോബൽ അലുമിനി മീറ്റും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോൺസൺ ജോൺ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ പ്രൊഫ. സന്തോഷ് കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. രാജു എബ്രഹാം , കെ.സി. രഘുനാഥപിള്ള, റവ. ഫാ. അനൂപ് സ്റ്റീഫൻ, അഡ്വ .എബ്രഹാം മാത്യു പനച്ചമൂട്ടിൽ പ്രൊഫ. റോയി മേലേൽ, സാബു കണ്ണൻ കുഴയത്ത്, ഡോ. എം.കെ. സന്തോഷ്, ബിച്ചു ഐക്കാട്ടു മണ്ണിൽ, പ്രിൻസിപ്പൽ സ്നേഹ എൽസി ജേക്കബ്, മുൻ പ്രിൻസിപ്പൽ ഡോ. ബാബു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.