aadharav

പന്തളം: ബി.എ സോഷ്യോളജിയിൽ രണ്ടാംറാങ്ക് നേടിയ നന്ദന കൃഷ്ണ, എം.ബി.ബി.എസിന് ഫസ്റ്റ് ക്ലാസ് ലഭിച്ച അമൃത ടി.മധു, എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ കോൺഗ്രസ് നേതൃത്വത്തിൽ അനുമോദിച്ചു. കൗൺസിലർ കെ.ആർ.വിജയകുമാർ അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി സെക്രട്ടറി അഡ്വ.ഡി.എൻ.തൃദീപ് ഉദ്ഘാടനം ചെയ്തു. സഖറിയാ വർഗീസ്, എസ്.ഷെരീഫ്, സുനിതാ വേണു, രത്‌നമണി സുരേന്ദ്രൻ, മഞ്ജു വിശ്വനാഥ്, ജി.അനിൽകുമാർ , വേണുകുമാരൻ നായർ ,ബിജു മങ്ങാരം, ശെൽവരാജ്, സോളമൻ, കെ.എൻ.രാജൻ, പി.പി.ജോൺ, നുജൂമുദീൻ, വി.എം.അലക്‌സാണ്ടർ, കോശി കെ.മാത്യു , രാജു മുരളിധരൻ പിള്ള, സുകുമാരപിള്ള , കുട്ടൻനായർ, പ്രസന്നകുമാർ, സുരേഷ് കുമാർ, ചന്ദ്രൻകുട്ടി നായർ എന്നിവർ പ്രസംഗിച്ചു.