പത്തനംതിട്ട: കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ പ്രവർത്തക സമ്മേളനം ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം മുഖ്യ പ്രഭാഷണം നടത്തി. മോനി ജോസഫ്, കോശി ജോർജ്, അബ്ദുൾകലാം ആസാദ്, മാത്യു ചാണ്ടി, ജോസ് കൊടുന്തറ, ആഷിഷ് പാലക്കാമണ്ണിൽ, ബിജു സാമുവൽ, ബാലഗോപാൽ, സജു ജോർജ്, ജേക്കബ്, മാർട്ടിൻ വർഗീസ്, റ്റി.എസ് ചെറിയാൻ, ഷിയാസ് മുഹമ്മദ്, സിസി ജേക്കബ്, പ്രഭ തിരുവല്ല, ബിന്ദു കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.