പന്തളം : കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയനുസരിച്ചു നടത്തുന്ന വിവിധ സൗജന്യ തൊഴിൽ പരിശീലന കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗ്രാഫിക് ഡിസൈനർ, ഓഫീസ് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ്, സി.സി.ടി.വി ഇൻസ്റ്റലേഷൻ ടെക്‌നിഷ്യൻ, എ.സി മെക്കാനിക്, മൾട്ടി സ്‌കിൽ ടെക്‌നിഷ്യൻ(ഇലക്ട്രിക്കൽ) ഈ കോഴ്‌സുകളിലേക്ക് എസ്. എസ്.എൽ.സി /പ്ലസ് ടു /വി.എച്ച് എസി /ഐ.ടി ഐ/ഡിഗ്രി /ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവ.സർട്ടിഫിക്കറ്റും, പ്ലേസ്‌മെന്റ് സെൽ വഴി ജോലിയും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് മൈക്രോ കോളേജ് പന്തളം, ഫോൺ: 9446438028, 8078802870.