തുമ്പമൺ : വിജയപുരംദേശീയ വയനശാലയുടെ ആഭിമുഖ്യത്തിൽ എ.വി ദാസ് അനുസ്മരണം നടത്തി.. പ്രസിഡന്റ് സി.കെ സുകുമാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രേഖ അനിൽ ഉദ്ഘാടനം ചെയ്തു. തോമസ് എം.ഡേവിഡ് മുഖ്യ പ്രഭാഷണവും നടത്തി. യോഗത്തിൽ ലൈബ്രറി കൗൺസിൽ പന്തളം മേഖലാ കൺവീനർ ഡി.ശശിധരൻ, വി.കെ സോമൻ, ഷിനു ബാബു, ബിജി ജോൺ, ലിസി ജോയി എന്നിവർ സംസാരിച്ചു.