പത്തനംതിട്ട : ജില്ലയിലെ പൊലീസ് കാഴ്ചവയ്ക്കുന്നത് മികച്ച പ്രവർത്തനമെന്ന് മന്ത്രി വീണാജോർജ്. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ജില്ലാ സെക്രട്ടറി കെ.ബി.അജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി വി.അജിത് പൊലീസ് മെഡൽ ജേതാക്കളെ ആദരിച്ചു. പിന്നാക്ക വികസന കോർപ്പറേഷൻ ഡയറക്ടർ ടി.ഡി.ബൈജു ശിശുക്ഷേമ സമിതിക്കുള്ള സഹായം വിതരണം ചെയ്തു. ഡിവൈ.എസ്.പി ആർ.ജയരാജ് സേനാംഗങ്ങളെ ആദരിച്ചു. ഫോക്‌ലോർ അക്കാദമി അംഗം സുരേഷ് സോമ അതിഥിയായിരുന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.പ്രശാന്ത്, അസോസിയേഷൻ ഭാരവാഹികളായ കെ.ജി.സദാശിവൻ, ടി.എൻ.അനീഷ്, ജി.സക്കറിയ, എസ്.ഋഷികേഷ് , ബി.എസ്.ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം ജില്ലാ പൊലീസ് മേധാവി വി.അജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.എസ്.ശ്രീജിത്ത്, സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.ചന്ദ്രശേഖരൻ, സംസ്ഥാന പ്രസിഡന്റ് ആർ.പ്രശാന്ത്, എക്‌സിക്യുട്ടീവ് അംഗം കെ.ജി.സദാശിവൻ, ഡി.എച്ച്.ക്യു.എ സി.എം.സി.ചന്ദ്രശേഖരൻ, ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി റോബർട്ട് ജോണി എന്നിവർ സംസാരിച്ചു.