award-vitharanam

കൈപ്പട്ടൂർ: സെന്റ് ജോർജസ് മൗണ്ട് ഹൈസ്കൂളിലെ സാഹിത്യ സമാജം ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും കവിയും ഗാനരചയിതാവുമായ സി.പ്രദീപ് നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് എ.കെ.ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. യുവകവി കാശിനാഥൻ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ജിഷ അനിൽകുമാർ, ടി. ലാൽ കുമാർ, ലിബി ബിനീഷ്, സാഹിത്യ സമാജം കൺവീനർ ഫ്രെഡി ഉമ്മൻ, പ്രീത് ജി.ജോർജ്, റോയി ജോൺ, ജി.മനോജ്, എം.പി.ഷാജി, കെ.പ്രിയ എന്നിവർ പ്രസംഗിച്ചു.

എസ്.എസ്.എൽ.സി പരീക്ഷയിലും വിവിധ ക്ലാസ്സുകളിലും ഉന്നത വിജയം നേടിയവർക്ക് ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു.