sndp-
എസ്എൻഡിപി യോഗം കുമ്പഴ ടൗൺ ശാഖയിൽ നടന്ന അവാർഡ് വിതരണം യൂണിയൻ പ്രസിഡണ്ട് കെ പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: എസ്.എൻ.ഡി. പി യോഗം 4932 -ാം കുമ്പഴ ടൗൺ ശാഖയിൽ നടന്ന അവാർഡ് വിതരണം യൂണിയൻ പ്രസിഡന്റ്‌ കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.പി സുരേഷ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യൂണിയൻ കൗൺസിലർ പി.വി രണേഷ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ - ഓർഡിനേറ്റർ കെ.ആർ സലിലനാഥ്‌, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീല രവി, സെക്രട്ടറി സരളാ പുരുഷോത്തമൻ, ശാഖാ സെക്രട്ടറി പി. പി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. എസ്.എസ്.സ്എൽ.സി, ഹയർസെക്കൻഡറി, ഡിഗ്രി, പിജി പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച ശാഖയിലെ വിദ്യാർത്ഥികൾക്ക് യോഗത്തിൽ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.