അടൂർ: താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും ഉയർന്ന വിജയം നേടിയ പ്രതിഭകളെ ആദരിക്കുന്ന അടൂർ മെറിറ്റ് ഫെസ്റ്റ് 2024 ചടങ്ങ് ആന്റോആന്റണി എംപി ഉദ്ഘാടനം ചെയ്തു. മുൻ പൊലീസ് മേധാവി അലക്സാണ്ടർ ജേക്കബ് മുഖ്യാതിഥിയായിരുന്നു . ബാങ്ക് പ്രസിഡന്റ് ഏഴംകുളം അജു അദ്ധ്യക്ഷത വഹിച്ചു. ബിജു ഫിലിപ്പ്, ഡി എൻ തൃദീപ്, എം ആർ രാജൻ, ഷിബു ചിറക്കരോട്ട്, സുജിത് കുമാർ, എം ആർ ജയപ്രസാദ്, ഗീതാ ചന്ദ്രൻ, രാജി ആർ, റ്റി ഹരിലാൽ എന്നിവർ പ്രസംഗിച്ചു