അടൂർ : സെപ്റ്റിടാങ്കിനായി എടുത്തകുഴിയിൽ പശു വീണു. മൂന്നാളം ചന്ദ്രാലയത്തിൽ കൊച്ചുചെറുക്കന്റെ വീട്ടിലെ പശു ആണ് വീട്ടുവളപ്പിലെ കുഴിയിൽ വീണത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. അടൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തി പശുവിനെ രക്ഷപ്പെടുത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബി. സന്തോഷ്‌കുമാർ , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി.എ പ്രജോഷ്, എം. സി അജീഷ് എ. അനീഷ് കുമാർ എസ്. അഭിജിത്ത് എ. സജാദ് ഹോം ഗാർഡ് പി ജി ശ്രീകുമാർ, പ്രകാശ്. വി എന്നിവർ പങ്കെടുത്തു.